നന്തി ബൈക്കപകടം: ഇടിച്ച ലോറി കൊയിലാണ്ടി പോലീസ് കസ്റ്റഡിയില്‍
കൊയിലാണ്ടി നന്തി മേല്‍പ്പാലത്തില്‍ ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കെ.എല്‍. 49 ക്യു 5253 നമ്പറിലുള്ള വെളുത്ത ഭാരത് ബെന്‍സ് ലോറിയാണ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍…
കൊയിലാണ്ടി നന്തി മേല്‍പ്പാലത്തില്‍ ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കെ.എല്‍. 49 ക്യു 5253 നമ്പറിലുള്ള വെളുത്ത ഭാരത് ബെന്‍സ് ലോറിയാണ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് പിടികൂടിയത്.
ഒക്ടോബര്‍ 26-ന് രാത്രി 10.15-നായിരുന്നു അപകടം.
കൊയിലാണ്ടിയില്‍ നിന്നും പയ്യോളി ഭാഗത്തേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാരങ്ങോളികുളം സ്വദേശി മുത്താച്ചികണ്ടി ഷിഹാബിനെ (34) എതിര്‍ദിശയില്‍ നിന്നെത്തിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം ലോറി നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിഹാബ് ഒക്ടോബര്‍ 29-നാണ് മരണപ്പെട്ടത്.
ലോറി ഡ്രൈവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 281, 125 (എ), 125 (ബി) വകുപ്പുകളും, മോട്ടോര്‍ വാഹന നിയമത്തിലെ 134, 187 വകുപ്പുകളും പ്രകാരം കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
The post നന്തി ബൈക്കപകടം: ഇടിച്ച ലോറി കൊയിലാണ്ടി പോലീസ് കസ്റ്റഡിയില്‍ appeared first on.
Comments (0)