ഖത്തര്‍ കെ.എം.സി.സി കവര്‍ച്ചക്കേസ്: നാലാം പ്രതി പരപ്പില്‍ ബാലകൃഷ്ണന്‍ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍
കൊയിലാണ്ടി: ഖത്തര്‍ കെ.എം.സി.സി ഓഫീസ് കവര്‍ച്ചാക്കേസിലെ നാലാം പ്രതി നെല്ല്യാടി പരപ്പില്‍ ബാലകൃഷ്ണനെ കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ചയാണ് കൊയിലാണ്ടി പോലീസ്…
കൊയിലാണ്ടി: ഖത്തര്‍ കെ.എം.സി.സി ഓഫീസ് കവര്‍ച്ചാക്കേസിലെ നാലാം പ്രതി നെല്ല്യാടി പരപ്പില്‍ ബാലകൃഷ്ണനെ കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ചയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.
കോടതി നടപടികള്‍ക്ക് ശേഷം താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യു. കവര്‍ച്ചയുടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതിയെ വിമാനത്താവളത്തിലും ഒളിവില്‍ കഴിഞ്ഞിരുന്ന താമസസ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് കൊയിലാണ്ടി സി. ഐ. പ്രശാന്ത് അറിയിച്ചു. അഞ്ച് പ്രതികളെക്കൂടി പിടികൂടാനുണ്ട്. ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സാലിഹ്, മമ്മളി എന്ന ഹസന്‍, നിസാര്‍ എന്നിവര്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഖത്തറിലെ അല്‍ തുമാമയിലുള്ള കെ.എം.സി.സി ഓഫീസിലെ സ്‌ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് എട്ട് കോടി ആറ് ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് കവര്‍ച്ച ചെയ്തത്. അതേസമയം താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
The post ഖത്തര്‍ കെ.എം.സി.സി കവര്‍ച്ചക്കേസ്: നാലാം പ്രതി പരപ്പില്‍ ബാലകൃഷ്ണന്‍ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ appeared first on.
Comments (0)