അരീക്കോട് ക്വാറിയില്‍ പാറ പൊട്ടിക്കുന്ന യന്ത്രം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അരീക്കോട് ക്വാറിയില്‍ പാറ പൊട്ടിക്കുന്ന യന്ത്രം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി മലപ്പുറം അരീക്കോട് വെറ്റിലപ്പാറയില്‍ ക്വാറിയിലേക്ക് പാറ പൊട്ടിക്കുന്ന യന്ത്രം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മക്കരപ്പറമ്പ് സ്വദേശി…

അരീക്കോട് ക്വാറിയില്‍ പാറ പൊട്ടിക്കുന്ന യന്ത്രം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം അരീക്കോട് വെറ്റിലപ്പാറയില്‍ ക്വാറിയിലേക്ക് പാറ പൊട്ടിക്കുന്ന യന്ത്രം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മക്കരപ്പറമ്പ് സ്വദേശി ഉനൈസ് ആണ് മരിച്ചത്.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പകല്‍ പതിനൊന്ന് മണിയോടെയാണ് അരീക്കോട് വെറ്റിലപ്പാറയില്‍ ക്വാറിയിലേക്ക് പാറ പൊട്ടിക്കുന്ന യന്ത്രം മറിഞ്ഞ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ കംപ്രസ്സര്‍ യൂണിറ്റാണ് ക്വാറിയിലേക്ക് മറിഞ്ഞത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും, സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.

Comments (0)