ഭവാനി പുഴയിൽ ചാക്കിലാക്കിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പശുവിനെ മേയ്ക്കാൻ പോയവരാണ്…

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയിൽ ചാക്ക് കണ്ടത്. ഇവർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പുതൂർ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Comments (0)