പഴുന്നാന പാടത്ത് നടുക്കുന്ന കാഴ്ച! മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
Worker Death Police Crime News പാലക്കാട്: ( പുതുശേരി പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് പാടത്തിന് സമീപത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ…
Worker Death Police Crime News
പാലക്കാട്: ( പുതുശേരി പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് പാടത്തിന് സമീപത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്തിന് സമീപത്തായി അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്വാർട്ടേഴ്സുകൾ പ്രവർത്തിക്കുന്നുണ്ട്. രാത്രിയോടെ നാട്ടുകാരാണ് പാടത്ത് മൃതദേഹം കിടക്കുന്ന വിവരം പൊലീസിൽ അറിയിക്കുന്നത്. ഉടൻ തന്നെ കുന്നംകുളം പൊലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ ആരംഭിച്ചു.
മരിച്ചയാൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സിലെയും സമീപ പ്രദേശങ്ങളിലെയും മറ്റ് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകമാണോയെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
English Summary:
Puthussery: Migrant worker found dead in Pazhunnana paddy field. Migrant worker found dead in Puthussery paddy field. Chhattisgarh native was found dead. There are quarters near paddy field where guest workers live in groups. Body was found buried face down in mud in pit in Pazhunnana paddy field near quarters. Locals informed police about finding body.
Worker Death Police Crime News
Comments (0)