തൊടുപുഴയില്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു
തൊടുപുഴ:തൊടുപുഴ മുതലക്കോടത്ത് കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രണ്ട് പേരെ തൊടുപുഴയിലെ ആശുപത്രിയില്‍…
തൊടുപുഴ:തൊടുപുഴ മുതലക്കോടത്ത് കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രണ്ട് പേരെ തൊടുപുഴയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുതലക്കോടം ഗേള്‍സ് ഹൈ സ്‌കൂളിന് പിന്നിലുള്ള സാഞ്ചോ ഹോമിന്റെ സ്ലാബാണ് പൊളിക്കുന്നതിനിടയില്‍ തകര്‍ന്ന് വീണത്. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നാല് പേരാണ് അപകട സമയത്തുണ്ടായിരുന്നത്. ഇതില്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിയ രണ്ട് പേരെ
തൊടുപുഴ അഗ്നി രക്ഷ സേന എത്തിയാണ് പുറത്തെടുത്തത്. പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടമെന്ന് പോലീസ് ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും അറിയിച്ചു.
Comments (0)