കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
Murder Case Murder Crime Case കൊച്ചി:( www. ) ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതികളായ കുട്ടികൾക്ക് വേണ്ടി നൽകിയ…
Murder Case Murder Crime Case
കൊച്ചി:( www. ) ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽവിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
പ്രതികളായ കുട്ടികൾക്ക് വേണ്ടി നൽകിയ ഹർജിയിലാണ് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തത്. കേസിലെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമാണ് ഒബ്സർവേഷൻ ഹോമിന് പുറത്തേക്ക് കുട്ടികളെ കൊണ്ടുപോകാൻ പൊലീസിന് അനുമതി നൽകിയത്.
എന്നാൽ, ഇത് നിയമ വിരുദ്ധ കസ്റ്റഡിയാണെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു. തെളിവെടുപ്പിന്‍റെ പേരിൽ കെഎസ്ആർടിസി ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും തകർക്കുമെന്ന് ഹർജിയിൽ പറയുന്നു.
സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടും ഉപയോഗിച്ച് അന്വേഷണം പൂർത്തിയാക്കാമെന്ന വാദം ബോർഡ് പരിഗണിച്ചില്ലെന്നും ഹർജിയിലുണ്ട്. ഈ മാസം 11ന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
പ്രായപൂര്‍ത്തി ആവാത്ത കുട്ടികളെ മുതിര്‍ന്നവര്‍ ആയി പരിഗണിക്കണമെന്ന പൊലിസിന്റെ ആവശ്യം പരിഗണിച്ച് ജുവനൈല്‍ ബോര്‍ഡ് കസ്റ്റഡി അനുവദിച്ചിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കുട്ടികളെ ഒബ്‌സര്‍വേഷന്‍ ഹോമിന് പുറത്തു കൊണ്ടുപോവാന്‍ പൊലീസിന് ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.
13 വയസുകാരി ഉൾപ്പെടെ കുറ്റകൃത്യത്തിൽ പങ്കാളികളായ മുഴുവൻ പ്രതികളും മൈനർ ആയ കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ അസാധാരണ നടപടി. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു രക്ഷിതാക്കളുടെ വാദം.
ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം 15നായിരുന്നു വയോധികൻ കൊല്ലപ്പെട്ടത്.
13 വയസ്സുകാരിയായ കൊച്ചുമകൾ സുഹൃത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. അതേസമയം, മുഖ്യപ്രതിയായ 13 കാരിയെ ഏറ്റെടുക്കില്ലെന്ന് കുടുംബം പൊലീസിനെ അറിയിച്ചിരുന്നു.
കുട്ടിയെ ഏറ്റെടുക്കാനോ കേസുമായി ബന്ധപ്പെട്ട് നിയമസഹായം നൽകാനോ തങ്ങൾക്ക് താത്പര്യമില്ലെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.
English Summary:
Kochi: High Court stayed police custody of accused in Karuvatta elderly man murder case. Court stayed Juvenile Justice Board order which had allowed custody considering police plea to treat minors as majors for evidence collection and interrogation outside observation home. Parents of accused children filed plea arguing it is illegal and evidence collection at bus stand and railway station would affect children's mental health. Court observed case where all accused including 13-year-old girl are minors is rarest of rare. Elderly man was killed on 15th last month, police claim his 13-year-old granddaughter gave quotation to friend. Family informed police they will not take custody of main accused girl nor provide legal aid.
Murder Case Murder Crime Case
Comments (0)