പാവപ്പെട്ടവരുടെ വീടുപണി മുടങ്ങി, തട്ടിയത് ലക്ഷങ്ങൾ; ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ വി.ഇ.ഒ എം.ആർ റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്

Life Mission Scam Rani Lakshmi Mission Fraud പത്തനംതിട്ട: ( ) ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ലൈഫ് മിഷൻ ഫണ്ട് വെട്ടിച്ച കേസിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (VEO) എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്. അരുവാപ്പുലം പഞ്ചായത്തിൽ…


Life Mission Scam Rani Lakshmi Mission Fraud

പത്തനംതിട്ട: ( ) ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ലൈഫ് മിഷൻ ഫണ്ട് വെട്ടിച്ച കേസിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (VEO) എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്. അരുവാപ്പുലം പഞ്ചായത്തിൽ 20,64,946 രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് കോന്നി പോലീസാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

ലൈഫ് മിഷൻ, ടോയ്‌ലെറ്റ് മെയിന്റനൻസ് ഫണ്ടുകളിൽ തിരിമറി നടത്തൽ, പ്ലാൻ ഫണ്ടിൽ അനുവദിച്ച തുകയേക്കാൾ കൂടുതൽ തുക ഗുണഭോക്താക്കൾക്ക് കൈമാറൽ, പട്ടികയിൽ ഉൾപ്പെടാത്ത സ്വന്തം ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണം വകമാറ്റൽ എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നേരത്തെ സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലും റാണി ലക്ഷ്മി സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. സീതത്തോട് പഞ്ചായത്തിൽ മാത്രം ഭവന നിർമ്മാണം, ശുചിമുറി നവീകരണം എന്നിവയുടെ പേരിൽ ബന്ധുക്കളെ ഉൾപ്പെടുത്തി 69.68 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. തണ്ണിത്തോട് പഞ്ചായത്തിൽ 2 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ 14 ദിവസത്തെ റിമാൻഡിൽ കഴിയുകയാണ് പ്രതി.

English Summary:

A new case has been registered by Konni Police against Village Extension Officer (VEO) M.R. Rani Lakshmi for allegedly defrauding ₹20,64,946 from the Life Mission and toilet maintenance funds at Aruvapulam Panchayat in Pathanamthitta. Rani Lakshmi, who is currently in 14-day judicial custody at Kottarakkara Sub-Jail following similar fund diversion cases in Seethathode (₹69.68 lakh) and Thannithode panchayats, transferred government funds to her unregistered relatives' accounts.

Life Mission Scam Rani Lakshmi Mission Fraud

Comments (0)