കൊയിലാണ്ടിയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്; എം.സി.കെ. ബ്രാഞ്ച് മാനേജർ അറസ്റ്റിൽ

കൊയിലാണ്ടി: ആകർഷകമായ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ സമാഹരിച്ച് നിക്ഷേപകരെ വഞ്ചിച്ച കേസിൽ എം.സി.കെ. സ്ഥാപനത്തിന്റെ കൊയിലാണ്ടി ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. മുതുവടത്തൂർ പുറമേരി കൂളം കണ്ടിയിൽ പ്രേംജിത്തിനെയാണ് കൊയിലാണ്ടി…

കൊയിലാണ്ടി: ആകർഷകമായ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ സമാഹരിച്ച് നിക്ഷേപകരെ വഞ്ചിച്ച കേസിൽ എം.സി.കെ. സ്ഥാപനത്തിന്റെ കൊയിലാണ്ടി ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. മുതുവടത്തൂർ പുറമേരി കൂളം കണ്ടിയിൽ പ്രേംജിത്തിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

2019-ലാണ് കൊയിലാണ്ടി സാഫ് ആർക്കേഡിൽ എം.സി.കെ. സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. തൃശ്ശൂർ ആസ്ഥാനമായുള്ള സ്ഥാപനത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 32-ഓളം ശാഖകളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഡെപ്പോസിറ്റുകൾ സ്വീകരിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

നിക്ഷേപ കാലാവധി പൂർത്തിയായിട്ടും പണം തിരികെ ആവശ്യപ്പെട്ടെത്തിയവരെ ഉടൻ പണം നൽകും എന്ന ഉറപ്പിൽ മടക്കി അയച്ചതായി പരാതിയുണ്ട്. കൊയിലാണ്ടി ശാഖയിൽ നിന്ന് മാത്രം കോടിക്കണക്കിന് രൂപ നിക്ഷേപമായി സമാഹരിച്ചതായാണ് പൊലീസ് പറയുന്നത്. ഏകദേശം 60 നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചത്.

കേസുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ചെയർമാൻ ടി.ടി. ജോസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ടതായി കരുതുന്ന 12-ഓളം ഡയറക്ടർമാരെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.

Comments (0)