ചതിയാണ് വീഴല്ലേ...! '5,000 രൂപ കൊടുത്താൽ 15 മിനിറ്റിനുള്ളിൽ 18,000 രൂപ...'; വയനാട്ടിൽ പുതിയ ഓൺലൈൻ തട്ടിപ്പ്; വാട്സാപ് ഗ്രൂപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുക്കുന്നതായി പരാതി
കൽപറ്റ: ( ) സാധാരണക്കാരിൽനിന്നു പണം തട്ടുന്നതിനായി വയനാട് കേന്ദ്രീകരിച്ച് വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നതായി പരാതി. ‘റിയ മണി ഹെൽപ്’ എന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം നടക്കുന്നത്.…
കൽപറ്റ: ( ) സാധാരണക്കാരിൽനിന്നു പണം തട്ടുന്നതിനായി വയനാട് കേന്ദ്രീകരിച്ച് വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നതായി പരാതി. ‘റിയ മണി ഹെൽപ്’ എന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം നടക്കുന്നത്. ആളുകളുടെ അറിവില്ലാതെയാണ് ഇത്തരം ഗ്രൂപ്പുകളിലേക്ക് അംഗങ്ങളെ ചേർക്കുന്നത്.
തുടർന്ന് പണം നേടാനായി ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച് സന്ദേശങ്ങൾ അയക്കുകയും ചെയ്യും. 5,000 രൂപ കൊടുത്താൽ 15 മിനിറ്റിനുള്ളിൽ 18,000 രൂപ ലഭിക്കുമെന്നും, 10,000 രൂപ കൊടുത്താൽ 45 മിനിറ്റിനുള്ളിൽ 30,000 രൂപ ലഭിക്കുമെന്നുമാണ് വാഗ്ദാനം. 90,000 രൂപ നൽകിയാൽ 4 ലക്ഷം രൂപവരെ തിരികെ ലഭിക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സംഘം ഗ്രൂപ്പിലേക്ക് അയക്കുന്നത്.
സെൻഡിങ് ചാർജ് എന്ന പേരിലാണ് ഇവർ ആളുകളിൽ നിന്ന് പണം വാങ്ങുന്നത്. ആളുകളെ വിശ്വസിപ്പിക്കാനായി പണം നൽകിയവരുടെ ഗൂഗിൾ പേ സ്ക്രീൻഷോട്ടുകളും ഗ്രൂപ്പിൽ പങ്കുവെക്കാറുണ്ട്. ചെറിയ തുക അയച്ചുകൊടുത്ത് വിശ്വാസം ആർജിച്ചെടുത്ത ശേഷം കൂടുതൽ തുക നൽകിയാലുടൻ ഗ്രൂപ്പിൽനിന്ന് ഒഴിവാക്കി നമ്പർ ബ്ലോക്ക് ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നാണക്കേട് ഭയന്ന് പലരും പരാതി നൽകാൻ തയാറാകുന്നില്ല. മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്കുകളിലെ പ്രമുഖർ ഉൾപ്പെടെയുള്ളവരെ ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളാക്കിയിട്ടുണ്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് സംശയിക്കുന്നതായും, സംഭവത്തിൽ ഐടി സെൽ വഴി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
English Summary:
A WhatsApp-based fraud network allegedly operating in Wayanad has been luring people with promises of high returns on small payments. Victims are reportedly added to groups without consent, shown fake payment screenshots, and blocked after sending larger sums. Police have begun an investigation through the cyber cell.
Comments (0)