പാർവതി മായക്കെതിരേ പരാതികളുടെ കുത്തൊഴുക്ക്; വിസ തട്ടിപ്പ് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Overseas Maya Shaji Job Fraud Police കൊച്ചി : ( www. ) ആംസ്റ്റര്‍ സിഇഒ പാര്‍വതി മായ ഉള്‍പ്പെട്ട വിസ തട്ടിപ്പ് കേസില്‍ പൊലീസിന് മുന്നില്‍ പരാതിപ്രളയം. ഇന്ന് മാത്രം 25 പുതിയ പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പരാതികള്‍ പരിശോധിച്ച ശേഷം…


Overseas Maya Shaji Job Fraud Police

കൊച്ചി : ( www. ) ആംസ്റ്റര്‍ സിഇഒ പാര്‍വതി മായ ഉള്‍പ്പെട്ട വിസ തട്ടിപ്പ് കേസില്‍ പൊലീസിന് മുന്നില്‍ പരാതിപ്രളയം. ഇന്ന് മാത്രം 25 പുതിയ പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

പരാതികള്‍ പരിശോധിച്ച ശേഷം ആവശ്യമായാല്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസില്‍ അറസ്റ്റിലായ പാര്‍വതി മായയെ ഇന്നലെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. വിദേശത്തുള്ള മറ്റ് പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു.

പാര്‍വതി മായയുടെ പങ്കാളി അനീഷ് മേനോനും കേസില്‍ പ്രതിയാണ്. അനീഷ് മേനോന്‍ ഉള്‍പ്പെടെ നാല് പ്രതികളെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ അന്വേഷണ സംഘം ഊർജിതമാക്കി.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ പാര്‍വതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഏകദേശം പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് നിലവിലുള്ള എഫ്‌ഐആറിലെ ആരോപണം.

പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി മായയാണ് ഒന്നാം പ്രതി.കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം വിപുലീകരിക്കുകയാണ് പൊലീസ്.

ലഭിച്ച പരാതികളിലെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. പരാതികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടികളും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്.

English Summary:

Flood of complaints before police in visa fraud case involving Amster CEO Parvathy Maya. Investigation team received 25 new complaints today alone, will register new FIR if needed after examination. Parvathy Maya arrested was remanded to one-day police custody yesterday. Efforts started to bring other accused from abroad. Her partner Aneesh Menon also accused, steps intensified to bring back four accused including Aneesh from abroad. Parvathy Maya Shaji, CEO of Amster Overseas, was taken into custody for allegedly cheating money promising jobs abroad, arrested at Thiruvananthapuram airport on return from abroad. Complaint alleges cheating promising jobs in Armenia and Poland, about 10 lakh rupees in existing FIR. Two cases registered at Palarivattam police station with Parvathy Maya as first accused. Police expanding investigation examining details and financial transactions in complaints and considering registering new cases as complaints increase.

Overseas Maya Shaji Job Fraud Police

Comments (0)