ഇൻഡിഗോയുടെ പേരിൽ വ്യാജ വിമാന ടിക്കറ്റ്; യാത്രക്കാരന് നഷ്ടമായത് 54,000 രൂപ
തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിയുടെ പേരിൽ ട്രാവൽ ഏജൻസി വഴി വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്. തിരുവനന്തപുരം കള്ളിക്കാട് സ്വദേശി സുരേഷാണ് തട്ടിപ്പിനിരയായത്. ബഹറൈനിലേക്ക് പോകുന്നതിനായി കൈതമുക്കിലെ ട്രാവൽ ഏജൻസി വഴി ടിക്കറ്റ് എടുത്ത സുരേഷിന്…
തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിയുടെ പേരിൽ ട്രാവൽ ഏജൻസി വഴി വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്. തിരുവനന്തപുരം കള്ളിക്കാട് സ്വദേശി സുരേഷാണ് തട്ടിപ്പിനിരയായത്. ബഹറൈനിലേക്ക് പോകുന്നതിനായി കൈതമുക്കിലെ ട്രാവൽ ഏജൻസി വഴി ടിക്കറ്റ് എടുത്ത സുരേഷിന് 54,000 രൂപ നഷ്ടമായെന്നാണ് പരാതി.
സുരേഷ് ഉൾപ്പെടെ മൂന്ന് പേർക്കാണ് സമാന രീതിയിൽ ദുരനുഭവമുണ്ടായത്. വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് ഇവർ തിരിച്ചറിഞ്ഞത്. സംഭവത്തിൽ സുരേഷ് നെയ്യാർ ഡാം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments (0)