ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ ഓൺലൈൻ തട്ടിപ്പ്; കണ്ണൂരിൽ രണ്ടുപേർക്ക് ലക്ഷങ്ങൾ നഷ്ടമായി
കണ്ണൂർ: ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ ഓൺലൈൻ വഴി വൻ പണത്തട്ടിപ്പ്. ഫേസ്ബുക്കിൽ പ്രചരിച്ച വ്യാജ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത കണ്ണൂർ ഉളിയിൽ സ്വദേശി എൻ.എൻ. റഷീദിന് 90,000 രൂപ നഷ്ടമായി. ഫേസ്ബുക്കിലൂടെ ലഭിച്ച ക്യു.ആർ. കോഡ് സ്കാൻ ചെയ്തതിന്…
കണ്ണൂർ: ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ ഓൺലൈൻ വഴി വൻ പണത്തട്ടിപ്പ്. ഫേസ്ബുക്കിൽ പ്രചരിച്ച വ്യാജ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത കണ്ണൂർ ഉളിയിൽ സ്വദേശി എൻ.എൻ. റഷീദിന് 90,000 രൂപ നഷ്ടമായി. ഫേസ്ബുക്കിലൂടെ ലഭിച്ച ക്യു.ആർ. കോഡ് സ്കാൻ ചെയ്തതിന് പിന്നാലെ അജ്ഞാതർ അക്കൗണ്ട് വിവരങ്ങൾ ചോർത്തുകയും രണ്ട് തവണയായി തുക പിൻവലിക്കുകയുമായിരുന്നു.
സമാനമായ രീതിയിൽ തലശ്ശേരി സ്വദേശി ഫ്രണ്ട്സ് നഗറിലെ മുഹമ്മദ് റോഷനും തട്ടിപ്പിനിരയായി. ഫോൺ താനേ റീസെറ്റായതിന് പിന്നാലെയാണ് ഇയാളുടെ അക്കൗണ്ടിൽ നിന്ന് 98,010 രൂപ നഷ്ടപ്പെട്ടത്. സംഭവത്തിൽ ബാങ്ക് അധികൃതർക്കും പൊലീസിന്റെ സൈബർ സെല്ലിനും പരാതി നൽകി കാത്തിരിക്കുകയാണ് ഇരുവരും.
Comments (0)