പറ്റിച്ചിട്ട് എന്തുകിട്ടി? ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ്; കണ്ണൂരിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു
Fraud Tax Department Case കണ്ണൂർ: ( ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി. കണ്ണൂർ പാനൂർ സ്വദേശിയുടെ 25 ലക്ഷം രൂപ അയൽവാസി തന്നെ തട്ടിയെടുത്തെന്നാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പാനൂർ വിളങ്ങാട്…
Fraud Tax Department Case
കണ്ണൂർ: ( ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി. കണ്ണൂർ പാനൂർ സ്വദേശിയുടെ 25 ലക്ഷം രൂപ അയൽവാസി തന്നെ തട്ടിയെടുത്തെന്നാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പാനൂർ വിളങ്ങാട് സ്വദേശിയായ സുന്ദരനാണ് ഈ തട്ടിപ്പിന് പിന്നിൽ.
അയൽവാസിയായ ദാമോദരനിൽ നിന്നാണ് ഇയാൾ വിവിധ ഘട്ടങ്ങളിലായി പണം തട്ടിയെടുത്തത്. കേന്ദ്രസർക്കാരിൽ ഉയർന്ന സ്വാധീനമുണ്ടെന്നും ദാമോദരന്റെ മകന് ആദായ നികുതി വകുപ്പിൽ ജോലി വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിന്റെ ഭാഗമായി ഐഎഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് രണ്ട് പേർ ദാമോദരനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ മുഖ്യപ്രതിയായ സുന്ദരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
A fraud case has been reported in Panoor, Kannur, where a man allegedly cheated his neighbour of Rs 25 lakh by promising a job in the Income Tax Department. The accused, Sundaran from Vilangad, Panoor, reportedly claimed influence in the central government and promised to secure a job for Damodaran's son. Two others allegedly called Damodaran posing as IAS officers. Police have registered a case against three persons including Sundaran.
Fraud Tax Department Case
Comments (0)