വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ പാർവതി മായ റിമാൻഡിൽ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ പാർവതി മായയെ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതി വിധി പറയും.യൂറോപ്യൻ രാജ്യങ്ങളിലേക്കും…
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ പാർവതി മായയെ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതി വിധി പറയും.യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡയിലേക്കും ജോലി തേടുന്നവരെയും കുടിയേറാൻ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ട് 2023 മുതലാണ് പാർവതിയും സംഘവും തട്ടിപ്പ് നടത്തിയത്. അർമേനിയയിലും പോളണ്ടിലും മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്നായി ഇവർ കോടികൾ തട്ടിയെന്നാണ് കണ്ടെത്തൽ. തട്ടിയെടുക്കുന്ന പണം വിദേശത്തേക്ക് കടത്തുന്നതാണ് ഇവരുടെ രീതി. ദുബായിൽ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയും പാർവതി വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതി പിടിയിലായതോടെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതിക്കാരുടെ പ്രളയമാണ്.തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് എറണാകുളത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പാർവതിക്ക് നേരത്തെ നൽകിയിരുന്ന ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടെയാണ് റിമാൻഡ് ചെയ്തത്. കേസിൽ പാർവതിയുടെ പങ്കാളി അനീഷ് മേനോൻ, അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരുൾപ്പെടെ മറ്റ് അഞ്ച് പ്രതികൾ കൂടിയുണ്ട്. ഇതിൽ അനീഷ് വിദേശത്താണ്. ബാക്കി പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം
Comments (0)