ഓസ്‌ട്രേലിയയിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ട് സ്ത്രീകളിൽനിന്ന് 21 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ
വിഴിഞ്ഞം(തിരുവനന്തപുരം): (www.) ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ. തൃശൂർ മുരിങ്ങൂർ നാലുകെട്ടിൽ കടവിള വീട്ടിൽ ഷഫീഖ്(49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടിൽ…
വിഴിഞ്ഞം(തിരുവനന്തപുരം): (www.) ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ.
തൃശൂർ മുരിങ്ങൂർ നാലുകെട്ടിൽ കടവിള വീട്ടിൽ ഷഫീഖ്(49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടിൽ സഫ്ന(32) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാൻസ് എന്നിവർ നൽകിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇരുവരിൽനിന്ന് 21 ലക്ഷം രൂപ ഷഫീഖും സഫ്നയും തട്ടിയെടുത്തത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു വിഴിഞ്ഞം സ്വദേശികൾ സംഘത്തിന് പണം നൽകിയത്. തുടർന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമെന്നറിയുന്നതിനായി ഫോൺ വിളിച്ചെങ്കിലും പ്രതികളിൽനിന്ന് മറുപടിയുണ്ടായിരുന്നില്ല. ഇതോടെ ഇവർ വിഴിഞ്ഞം പോലീസിൽ പരാതി നൽകി.
സി.ഐ. കെ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. പ്രശാന്ത്, എസ്.സി.പി.ഒ. വി.യു. വിനയകുമാർ, സി.പി.ഒ. ആർ. രെജിൻ, വനിതാ സി.പി.ഒ. ലിനി എന്നിവരുടെ സംഘം മലപ്പുറത്തും തൃശൂരിലും നടത്തിയ തിരച്ചിലിലൂടെയാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
A man and a woman have been arrested in connection with a ₹21 lakh fraud case involving false promises of jobs in Australia. The victims, both residents of Vizhinjam, alleged that the accused took the money and later stopped responding to their calls.
Comments (0)