സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ഒളിവിലായിരുന്ന രണ്ടുപേർ കൂടി പിടിയിൽ

കൊച്ചി: സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിനിയായ യുവതി, സഞ്ജു എന്ന യുവാവ് എന്നിവരാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ…

സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ഒളിവിലായിരുന്ന രണ്ടുപേർ കൂടി പിടിയിൽ

കൊച്ചി: സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിനിയായ യുവതി, സഞ്ജു എന്ന യുവാവ് എന്നിവരാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി ഉയർന്നു.ഒക്ടോബർ രണ്ടിന് ഇടപ്പള്ളിയിലെ സ്പായിൽ മാനേജർ ജോലി നൽകാമെന്ന് പറഞ്ഞ് അഭിമുഖത്തിനായി വിളിച്ചുവരുത്തിയാണ് യുവതിയെ ലോഡ്ജിൽ എത്തിച്ച് മൃഗീയമായി പീഡിപ്പിച്ചത്. കേസിൽ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടപ്പള്ളിയിൽ സ്പാ നടത്തുന്ന ശ്രീരാജും ജിത്ത് മാർട്ടിനും വയനാട് സ്വദേശിനിയും ചേർന്നാണ് പീഡനം നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തൽ. പിടിയിലായ സഞ്ജു ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുകയായിരുന്നു.ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി ഭർത്താവിനോട് വിവരങ്ങൾ തുറന്നുപറയുകയും തുടർന്ന് ഭർത്താവ് കളമശ്ശേരി പോലീസിൽ പരാതി നൽകുകയുമായിരുന്നു. അതേസമയം സംഭവത്തിൽ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നേരിട്ട് ഇടപെട്ടു. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നിയമസഹായവും നൽകുമെന്ന് ഉറപ്പുനൽകിയ മന്ത്രി, യുവതിയുടെ ഭർത്താവുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

Comments (0)