വളാഞ്ചേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപന; എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ
മലപ്പുറം: വളാഞ്ചേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപനയ്ക്കിടെ എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 1.5…
മലപ്പുറം: വളാഞ്ചേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപനയ്ക്കിടെ എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ എക്സൈസിന്റെ പിടിയിലായി.
അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പിടിയിലായ നബീൽ മുൻപും ലഹരിക്കടത്ത് കേസുകളിൽ പ്രതിയാണ്. ഒന്നര മാസം മുമ്പ് ബംഗളൂരുവിൽ 27 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും വളാഞ്ചേരിയിലെത്തി ലഹരി വിൽപന നടത്തിയത്.
പ്രതികളെ എക്സൈസ് സംഘം ചോദ്യം ചെയ്തുവരികയാണ്. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Comments (0)