കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

നാദാപുരം: കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. വളയം വളർപ്പങ്കണ്ടി അതുൽ കൃഷ്ണ (23), കൈവേലി തിനൂർ ഇടപ്പള്ളിച്ചിറയിൽ വിഷ്ണു വിനോദ് (21) എന്നിവരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. കല്ലാച്ചിയിലെ ക്വാർട്ടേഴ്സിൽ മുറിയെടുത്ത്…

നാദാപുരം: കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. വളയം വളർപ്പങ്കണ്ടി അതുൽ കൃഷ്ണ (23), കൈവേലി തിനൂർ ഇടപ്പള്ളിച്ചിറയിൽ വിഷ്ണു വിനോദ് (21) എന്നിവരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്.

കല്ലാച്ചിയിലെ ക്വാർട്ടേഴ്സിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തി വരികയായിരുന്നു ഇരുവരും.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇവരിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച 4.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കും.

Comments (0)