നടുവണ്ണൂരിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

പേരാമ്പ്ര: നടുവണ്ണൂർ കാവിൽ മുണ്ടോട്ടറ ഭാഗത്ത് എംഡിഎംഎ കേസിൽ രണ്ടുപേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. കാവിൽ മുണ്ടോട്ടറ സ്വദേശി അർഷാദ് (26), പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി മുഹമ്മദ് അസ്ലം (29) എന്നിവരാണ് പിടിയിലായത്. അർഷാദിൽ നിന്ന് എംഡിഎംഎ…

പേരാമ്പ്ര: നടുവണ്ണൂർ കാവിൽ മുണ്ടോട്ടറ ഭാഗത്ത് എംഡിഎംഎ കേസിൽ രണ്ടുപേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. കാവിൽ മുണ്ടോട്ടറ സ്വദേശി അർഷാദ് (26), പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി മുഹമ്മദ് അസ്ലം (29) എന്നിവരാണ് പിടിയിലായത്.

അർഷാദിൽ നിന്ന് എംഡിഎംഎ വാങ്ങാൻ മുഹമ്മദ് അസ്ലം എത്തിയപ്പോഴാണ് നാട്ടുകാർ ഇരുവരെയും പിടികൂടി പൊലീസിന് കൈമാറിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ റോഡിനോട് ചേർന്ന പറമ്പിന്റെ വരമ്പിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 6.723 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

പേരാമ്പ്ര എസ്.ഐ കെ. സൗരവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments (0)