പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ എംഡിഎംഎയുമായി പിടിയില്‍

News Case News കുറ്റ്യാടി: പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ എംഡിഎംഎയുമായി പൊലീസ് പിടിയില്‍. പേരാമ്പ്ര മരുതേരി സ്വദേശി ആല്‍ബിന്‍, കോടേരിച്ചാല്‍ സ്വദേശി അമല്‍ജിത്, പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ്…


News Case News

കുറ്റ്യാടി: പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവര്‍ അടക്കം മൂന്നുപേര്‍ എംഡിഎംഎയുമായി പൊലീസ് പിടിയില്‍. പേരാമ്പ്ര മരുതേരി സ്വദേശി ആല്‍ബിന്‍, കോടേരിച്ചാല്‍ സ്വദേശി അമല്‍ജിത്, പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് കുറ്റ്യാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കുറ്റ്യാടിയില്‍ വെച്ച് ആല്‍ബിനും മറ്റു സംഘങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ഒടുവില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ചു കയറ്റുകയുമായിരുന്നു.

പേരാമ്പ്രയില്‍ രാത്രിയില്‍ ഓട്ടോ ഓടിക്കുന്ന ആല്‍ബിന്‍ പൊലീസിന് ലഹരി ഇടപാടുകളെപ്പറ്റി രഹസ്യ വിവരം നല്‍കുന്നയാളാണെന്നും അതിന്റെ മറവില്‍ ആണ് ലഹരിക്കച്ചവടം നടത്തിയിരുന്നതെന്നുമാണ് ലഭിച്ച വിവരം.

അറസ്റ്റിലായ ആല്‍ബിന്‍ സെബാസ്റ്റ്യനെ മുമ്പ് എംഡിഎംഎ യുമായി കോഴിക്കോട് ടൗണില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും 9 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.



News Case News

Comments (0)