എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ - പെരിന്തൽമണ്ണയിൽ

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ പിടിയിൽ. മണ്ണാർമല സ്വദേശി ജാസിർ അർഷാദ്, പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശിനി ഷഹന മിദ എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. ഇവരിൽ…

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ പിടിയിൽ.

മണ്ണാർമല സ്വദേശി ജാസിർ അർഷാദ്, പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശിനി ഷഹന മിദ എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്.

ഇവരിൽ നിന്ന് 11.63 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പിടിയിലായ ഷഹന നഴ്സിംഗ് വിദ്യാർത്ഥിനിയാണെന്ന് പൊലീസ് അറിയിച്ചു.

ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Comments (0)