സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; അവശിഷ്ടം പതിച്ച് രണ്ടുപേർക്ക് പരിക്ക്
റിയാദ്: സൗദിക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ തകർത്തതിനെ തുടർന്ന് വീണ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർക്ക് പരിക്ക്. തെക്കൻ സൗദിയിലെ ഖമീസ് മുശൈത്ത്, അഹദ് റഫീദ എന്നീ മേഖലകളിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ഒരു സൗദി പൗരനും ഏഷ്യൻ…
റിയാദ്: സൗദിക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ തകർത്തതിനെ തുടർന്ന് വീണ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർക്ക് പരിക്ക്.
തെക്കൻ സൗദിയിലെ ഖമീസ് മുശൈത്ത്, അഹദ് റഫീദ എന്നീ മേഖലകളിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ഒരു സൗദി പൗരനും ഏഷ്യൻ വംശജനായ പ്രവാസിക്കുമാണ് പരിക്കേറ്റതെന്ന് സൗദി സിവിൽ ഡിഫൻസ് വ്യക്തമാക്കി. അവശിഷ്ടങ്ങൾ പതിച്ച് മൂന്ന് വീടുകൾക്കും ഏഴ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
മക്ക ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലകളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ശനിയാഴ്ച പ്രതിരോധ സേന തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് തെക്കൻ അതിർത്തി നഗരങ്ങളിലേക്കും ആക്രമണശ്രമമുണ്ടായത്.
ശനിയാഴ്ച തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് 20 കിലോമീറ്റർ അകലെ വാദി അൽ മുഗമ്മസിലും ജിദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലുമാണ് പതിച്ചത്. ശനിയാഴ്ചത്തെ സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല.
Comments (0)