വീടിനടുത്തുള്ള പാടവരമ്പത്ത് വില്ലനായി അണലി; പാമ്പുകടിയേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Attack Kerala Bite Death Bite ആലപ്പുഴ: ( ) പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ചാണ് സുമിമോൾക്ക്…


Attack Kerala Bite Death Bite

ആലപ്പുഴ: ( ) പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ചാണ് സുമിമോൾക്ക് അണലിയുടെ കടിയേറ്റത്.

തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇവർ വ്യാഴാഴ്ച വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്.

മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ വസതിയിൽ എത്തിക്കും. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ നടക്കും. പുതുക്കരി പത്തിൽ കൊച്ചുതെളിയിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: ടി.ജെ. ജോസഫ് (ജോളി തിരുനിലം). മക്കൾ: ബ്ലസ്റ്റൺ, ബ്ലെസ്സി, ബ്ലെസ്റ്റിൻ.

English Summary:

A 54-year-old homemaker, Sumimol Francis from Champakulam, Alappuzha, died while undergoing treatment for a viper bite. She was bitten by the venomous snake on Saturday while walking along a paddy field bund near her home. Despite treatment at a private hospital in Thiruvalla, she passed away on Thursday evening. Funeral services will be held at Champakulam Kallorkad St. Mary's Basilica on Saturday.

Attack Kerala Bite Death Bite

Comments (0)