ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അധ്യാപിക മരിച്ചു
ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട് അധ്യാപിക മരിച്ചു. വെഞ്ഞാറമ്മൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനി ധന്യ (38) ആണ് മരിച്ചത്. മംഗലപുരത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഇവർ ജോലിസ്ഥലത്തേക്ക് എളുപ്പത്തിൽ എത്തുന്നതിനായി കണിയാപുരത്ത്…
ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട് അധ്യാപിക മരിച്ചു. വെഞ്ഞാറമ്മൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനി ധന്യ (38) ആണ് മരിച്ചത്. മംഗലപുരത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഇവർ ജോലിസ്ഥലത്തേക്ക് എളുപ്പത്തിൽ എത്തുന്നതിനായി കണിയാപുരത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു. വാടകവീട്ടിൽ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. കപ്പ പുഴുങ്ങിയതും ചൂര മീൻ അച്ചാറുമായിരുന്നു ധന്യ കഴിച്ചിരുന്നത്. ഭക്ഷണം കഴിച്ചയുടൻ കടുത്ത ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കുടുംബാംഗങ്ങൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് മണലിമുക്കിലെ തറവാട്ടു വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി
Comments (0)