പരപ്പൻപൊയിലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

താമരശ്ശേരി: പരപ്പൻപൊയിലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പരപ്പൻപൊയിൽ വാടിക്കൽ വരുവിൻ കാലയിൽ വീട്ടിൽ ജംഷീദ് (40) ആണ് മരിച്ചത്. ​ഞായറാഴ്ചയാണ് അപകടമുണ്ടായത്. പ്രദേശത്തെ പുഴയിൽ കുളിക്കാനിറങ്ങിയ ജെംസി വെള്ളത്തിൽ…

താമരശ്ശേരി: പരപ്പൻപൊയിലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പരപ്പൻപൊയിൽ വാടിക്കൽ വരുവിൻ കാലയിൽ വീട്ടിൽ ജംഷീദ് (40) ആണ് മരിച്ചത്.

​ഞായറാഴ്ചയാണ് അപകടമുണ്ടായത്. പ്രദേശത്തെ പുഴയിൽ കുളിക്കാനിറങ്ങിയ ജെംസി വെള്ളത്തിൽ താണുപോകുകയായിരുന്നു. തുടർന്ന് നാട്ടുകാരും വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​മൃതദേഹം തുടർനടപടികൾക്കായി ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments (0)