കൊയിലാണ്ടി കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു.

കൊയിലാണ്ടി: കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. കൊല്ലം കുനിയില്‍ കരുണാകരന്‍ (65) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 7.45 ഓടെ കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങിയ കരുണാകരന്‍ വെള്ളത്തില്‍ താഴുകയായിരുന്നു. നാട്ടുകാര്‍…

കൊയിലാണ്ടി: കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. കൊല്ലം കുനിയില്‍ കരുണാകരന്‍ (65) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 7.45 ഓടെ കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങിയ കരുണാകരന്‍ വെള്ളത്തില്‍ താഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ഫോഴ്‌സും കോഴിക്കോട്, പേരാമ്പ്ര, വടകര എന്നിവിടങ്ങളില്‍ നിന്നുള്ള സ്‌കൂബ ടീമും ചേര്‍ന്ന് നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെടുത്തത്.

കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരേതരായ നാരായണന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: ഗിരിജ,തനൂജ, ഷീജ.

The post കൊയിലാണ്ടി കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. appeared first on.

Comments (0)