കൊയിലാണ്ടിയില്‍ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു

Accident Track കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. വിയ്യൂര്‍ ഇല്ലത്തുതാഴ സ്വദേശി ചോയ്യക്കാട്ടുതാഴ മോഹനന്‍ (64) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.15 ഓടെ പന്തലായനി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപമുള്ള…

Accident Track

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. വിയ്യൂര്‍ ഇല്ലത്തുതാഴ സ്വദേശി ചോയ്യക്കാട്ടുതാഴ മോഹനന്‍ (64) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.15 ഓടെ പന്തലായനി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം ഉണ്ടായത്.

രാവിലെ മുതല്‍ മോഹനനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉടന്‍ തന്നെ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.

നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ സുലോചന. മകള്‍ ആരതി. മരുമകന്‍ ബിനോയി. സഹോദരങ്ങള്‍: ശ്രീനിവാസന്‍ (പാലക്കുളം), രാജന്‍, വാസന്തി (വെങ്ങാലി), സോമസുന്ദരന്‍ (മുചുകുന്ന്).


Accident Track

Comments (0)