കൊയിലാണ്ടി കൊല്ലംചിറയിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി; അഗ്നിരക്ഷാ സേനയും സ്കൂബ ടീമും തിരച്ചിൽ നടത്തുന്നു

​കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലംചിറയിൽ കുളിക്കാനിറങ്ങിയ വ്യക്തിയെ കാണാതായി. ചൊവ്വാഴ്ച രാവിലെ ഏഴേ മുക്കാലോടെയാണ് നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവം നടന്നത്. സംഘമായി കുളിക്കാനായി കൊല്ലംചിറയിലേക്ക് ഇറങ്ങിയ പുരുഷന്മാരിൽ ഒരാളെയാണ് കാണാതായിട്ടുള്ളത്.…


​കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലംചിറയിൽ കുളിക്കാനിറങ്ങിയ വ്യക്തിയെ കാണാതായി. ചൊവ്വാഴ്ച രാവിലെ ഏഴേ മുക്കാലോടെയാണ് നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവം നടന്നത്. സംഘമായി കുളിക്കാനായി കൊല്ലംചിറയിലേക്ക് ഇറങ്ങിയ പുരുഷന്മാരിൽ ഒരാളെയാണ് കാണാതായിട്ടുള്ളത്. കുളിച്ചു കഴിഞ്ഞ് മറ്റുള്ളവർ തിരിച്ച് കരയ്ക്ക് കയറിയപ്പോഴാണ് ഇയാളെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.​തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ആഴമേറിയ ചിറയിൽ തെരച്ചിൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വടകര, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂബ ഡൈവിംഗ് ടീമും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കാണാതായ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Comments (0)