മാസ്റ്റേഴ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ്: ഹാംഷെയർ കൊയിലാണ്ടി ജേതാക്കൾ

Cricket Premier League Koyilandy Cricket Club Koyilandy Royals Perambra കൊയിലാണ്ടി: ടീച്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാസ്റ്റേഴ്‌സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍…


Cricket Premier League Koyilandy Cricket Club Koyilandy Royals Perambra

കൊയിലാണ്ടി: ടീച്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാസ്റ്റേഴ്‌സ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്നു. 


ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ അഡ്വ. കെ പ്രവീണ്‍കുമാര്‍ നിര്‍വഹിച്ചു. അധ്യാപകര്‍ക്കിടയിലെ കായിക സൗഹൃദവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്.

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഹാംഷെയര്‍ കൊയിലാണ്ടി ടീം ജേതാക്കളായി. സഞ്ജു റോയല്‍സ് പേരാമ്പ്ര ടീം റണ്ണറപ്പായി. വിജയികള്‍ക്കുള്ള ഉപഹാരം കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ലിനീഷ് സമ്മാനിച്ചു. 

രാഹുല്‍ കുന്നുമ്മല്‍, ജാസിര്‍ ചേവായൂര്‍, രുഗിന്‍ ബാലുശ്ശേരി, രാകേഷ് കൊയിലാണ്ടി എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. 

Cricket Premier League Koyilandy Cricket Club Koyilandy Royals Perambra

Comments (0)