കുറ്റിക്കാട്ടൂരില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നാലംഗ സംഘത്തിന്റെ ആക്രമണം

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നാലംഗ സംഘത്തിന്റെ ആക്രമണം. കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും കവരാന്‍ ശ്രമിച്ചു. അക്രമി സംഘത്തിലെ രണ്ടുപേരെ തൊഴിലാളികളുടെ നാട്ടുകാരും ചേര്‍ന്ന് പിടികൂടി.…

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നാലംഗ സംഘത്തിന്റെ ആക്രമണം. കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും കവരാന്‍ ശ്രമിച്ചു. അക്രമി സംഘത്തിലെ രണ്ടുപേരെ തൊഴിലാളികളുടെ നാട്ടുകാരും ചേര്‍ന്ന് പിടികൂടി.

ഇന്നലെ രാത്രി പതിനൊന്നുമണിക്കുശേഷമായിരുന്നു സംഭവം. തൊഴിലാളികളുടെ താമസസ്ഥലത്തെത്തി ഇവര്‍ ഭീഷണിപ്പെടുത്തി പണവും ഫോണും ആവശ്യപ്പെടുകയായിരുന്നു. തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിന്ന് അക്രമി സംഘത്തെ പ്രതിരോധിക്കുകയും രണ്ടുപേരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കെട്ടിയിടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്. ഒളിവില്‍പോയവര്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെത്തി ഭീഷണിപ്പെടുത്തി പണം കവരുന്ന പ്രവണത പതിവാണെന്നാണ് തൊഴിലാളികള്‍ പറയുന്നു.

Comments (0)