എം.ഡി.എം.എ വിൽപ്പനക്കിടെ രണ്ട് പേരെ പിടികൂടി

താമരശ്ശേരി : എം.ഡി.എം.എ വിൽപ്പനക്കിടെ രണ്ട് പേരെ താമരശ്ശേരി എസ്.ഐ.യും ഡാൻസാഫ് സംഘവും പിടികൂടി. പൂനൂർ കാന്തപുരം കാരമ്മൽ വീട്ടിൽ ഷെറീജ് (33), താമരശ്ശേരി തച്ചംപൊയിൽ ചൊടലക്കണ്ടി ഷഹബാസ് (32) എന്നിവരെയാണ് കെ. എൽ 57 എസി6766 നമ്പർ കാർ സഹിതം…

താമരശ്ശേരി : എം.ഡി.എം.എ വിൽപ്പനക്കിടെ രണ്ട് പേരെ താമരശ്ശേരി എസ്.ഐ.യും ഡാൻസാഫ് സംഘവും പിടികൂടി.

പൂനൂർ കാന്തപുരം കാരമ്മൽ വീട്ടിൽ ഷെറീജ് (33), താമരശ്ശേരി തച്ചംപൊയിൽ ചൊടലക്കണ്ടി ഷഹബാസ് (32) എന്നിവരെയാണ് കെ. എൽ 57 എസി6766 നമ്പർ കാർ സഹിതം താമരശ്ശേരി ടൗണിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം വെച്ച് ചൊവ്വാഴ്ച പുലർച്ചെ 12 ഓടെ പിടിച്ചത്.

കാറിൻ്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു ഗ്രാം എം.ഡി.എം.എ. കോഴിക്കോട് ജില്ലയിലെ മൊത്തവിതരണക്കാരിൽ നിന്ന് വാങ്ങി വിൽപന നടത്തുന്നവരാണ് പ്രതികൾ. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി എസ്.ഐമാരായ ജി. സുമിൻ, അമൽ ചന്ദ്രൻ, കെ.ഇ. റീതു, എ. എസ്. ഐ സനിൽ കുമാർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Comments (0)