പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കാൻ ബി.ജെ.പി ആഹ്വാനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17-ന് വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി. വൈകിട്ട് 6 മണിക്കും 7 മണിക്കും ഇടയിൽ വീടുകളിൽ അനുഗ്രഹ ദീപം തെളിയിക്കണമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ അഭ്യർത്ഥിച്ചു.…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17-ന് വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി. വൈകിട്ട് 6 മണിക്കും 7 മണിക്കും ഇടയിൽ വീടുകളിൽ അനുഗ്രഹ ദീപം തെളിയിക്കണമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നാണ് പാർട്ടി പ്രവർത്തകരോടും പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുള്ളത്.പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'സേവാ സങ്കൽപ് അഭിയാൻ' ബി.ജെ.പി സംഘടിപ്പിക്കും. ജന്മദിനമായ സെപ്റ്റംബർ 17 'സേവാ ദിന'മായി ആചരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടും രക്തദാന ക്യാമ്പുകളും ശുചീകരണ പ്രവർത്തനങ്ങളും മറ്റ് സേവന പരിപാടികളും സംഘടിപ്പിക്കും.
Comments (0)