പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തി പഠന സഹായി; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

ന്യൂഡൽഹി: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായുള്ള ഗൈഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, മംഗൾ പാണ്ഡെ തുടങ്ങിയ…

 ന്യൂഡൽഹി: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായുള്ള ഗൈഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, മംഗൾ പാണ്ഡെ തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ പേരും ചേർത്തിരിക്കുന്നത്.

ശിവന്ത് സർ എന്ന കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഗൈഡിലാണ് ഈ പരാമർശമുള്ളത്. ഗൈഡിലെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്. 'മൈ ഭീ ചൗക്കീദാർ', 'ജയ് ജവാൻ ജയ് കിസാൻ', 'ജയ് വിജ്ഞാൻ', 'ജയ് അനുസന്ധാൻ' തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രധാനമന്ത്രിയുടെ പ്രസ്താവനകളായി പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതും ചിന്തകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതുമാണ് ഇത്തരം പുസ്തകങ്ങളെന്ന് നിരവധി പേർ ആരോപിച്ചു. സംഭവത്തെ ഹിറ്റ്‌ലറുടെ കാലത്തെ പ്രചാരണ പ്രവർത്തനങ്ങളോട് താരതമ്യം ചെയ്തവരുമുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ നിലവാരത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

Comments (0)