മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ മതവിദ്വേഷത്തിന് കേസെടുത്തു

​കൊച്ചി: ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷം വളർത്തുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസെടുത്തു. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീം നൽകിയ പരാതിയിൽ കൊച്ചി സിറ്റി സൈബർ പോലീസാണ്…


​കൊച്ചി: ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷം വളർത്തുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസെടുത്തു. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീം നൽകിയ പരാതിയിൽ കൊച്ചി സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്.​മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബിഗ് ടിവിയിലെ ചാനൽ ചർച്ചയിൽ ഇസ്‌ലാമോഫോബിക് ആയ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സംഭവത്തിൽ സൈബർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)