അമ്മയോട് മോശമായി സംസാരിച്ചു...! ഫോൺ വിളിച്ചുവരുത്തി സുഹൃത്തിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം
Crime Attack Burned Police എറണാകുളം: ( പിറവത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചു. കക്കാട് സ്വദേശി അരുണിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരിക്കേറ്റ അരുണും, പെട്രോൾ ഒഴിച്ച ജിഷ്ണുവും…
എറണാകുളം: ( പിറവത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചു. കക്കാട് സ്വദേശി അരുണിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരിക്കേറ്റ അരുണും, പെട്രോൾ ഒഴിച്ച ജിഷ്ണുവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പിറവം സ്നേഹഭവൻ റോഡിൽ ഇന്ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ അരുൺ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. വിദേശത്തു ജോലിയുള്ള ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. തുടർന്ന് സുഹൃത്തായ അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിക്കുകയും, ആ സമയം ഫോണെടുത്ത ജിഷ്ണുവിന്റെ അമ്മയോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം.
ഈ തർക്കത്തിനൊടുവിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം എട്ടിയാണ് ജിഷ്ണു ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)