അമ്മയോട് സംസാരിച്ചതിനെച്ചൊല്ലി തർക്കം; എറണാകുളത്ത് സുഹൃത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തിയ യുവാവ് മരിച്ചു

Petrol Attack Prakash Death Case Case കൊച്ചി: ( ) എറണാകുളം പിറവത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ…


Petrol Attack Prakash Death Case Case

കൊച്ചി: ( ) എറണാകുളം പിറവത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ജിഷ്ണുവിന്റെ അമ്മയോട് അരുൺ ഫോണിലൂടെ എന്തോ പറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊടുംകൃത്യത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.

ബുധനാഴ്ച രാത്രി വൈകി പിറവത്തെ ബാറിലിരുന്നാണ് ജിഷ്ണു അരുണിനെ വിളിക്കുന്നത്. അരുണും രണ്ട് കൂട്ടുകാരും ഈ സമയം ടൗണിലെ പള്ളിക്കവല ഭാഗത്തുണ്ടായിരുന്നു. ബാറിൽ നിന്ന് പള്ളിക്കവലയിലേക്ക് പോകുന്നതിനിടെയാണ് ജിഷ്ണു പെട്രോൾ വാങ്ങിയത്.

പള്ളിക്കവലയിൽ വെച്ച് കണ്ടുമുട്ടിയ സംഘം സ്നേഹഭവൻ റോഡിലേക്ക് നീങ്ങുകയും അവിടെ വെച്ച് വാക്കുതർക്കമുണ്ടാകുകയും ചെയ്തു. അമ്മയെ വിളിച്ച് അനാവശ്യം പറഞ്ഞതിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനിടയിൽ, 'കത്തിക്കെടാ' എന്ന് പറഞ്ഞ് ജിഷ്ണു കുപ്പി തുറന്ന് അരുണിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗീവർഗീസ് പോലീസിന് മൊഴി നൽകി.

പെട്രോൾ ഒഴിച്ച് ഷർട്ട് നനഞ്ഞൊഴുകിയ അരുണിന് നേരെ ജിഷ്ണു പലതവണ ലൈറ്റർ കത്തിച്ചു കാണിച്ചെങ്കിലും ദേഹത്തേക്ക് ഇടുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ പെട്ടെന്ന് തീ ആളിക്കത്തുകയായിരുന്നു.

എല്ലാവരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അരുണിന് ഗുരുതരമായി പൊള്ളലേറ്റു. തുടർന്ന് ഒപ്പമുണ്ടായിരുന്ന ഗീവർഗീസും പ്രഫുല്ലും ചേർന്ന് ആംബുലൻസ് വിളിച്ച് അരുണിനെയും പരിക്കേറ്റ ജിഷ്ണുവിനെയും ആശുപത്രിയിലാക്കുകയായിരുന്നു.

ഉറ്റസുഹൃത്തുക്കളായിരുന്നു സംഭവത്തിൽ ഉൾപ്പെട്ട അഞ്ചുപേരും. കാരവാൻ വാങ്ങി സിനിമാരംഗത്ത് ഓട്ടങ്ങളുമായി കഴിയുകയായിരുന്ന ജിഷ്ണു ഏതാനും മാസം മുൻപാണ് ഗൾഫിലേക്ക് പോയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്.

English Summary:

A 31-year-old youth, Arun Prakash, died at Kottayam Government Medical College Hospital after being set on fire by his close friend using petrol at Piravom in Ernakulam. The incident occurred early Thursday following an argument over Arun speaking inappropriately to the suspect Jishnu's mother over the phone. Police detained Jishnu and his accomplice Chandran. Jishnu bought petrol on his way from a bar and poured it over Arun before flicking a lighter. Though friends tried to douse the flames, Arun sustained critical burns and succumbed to injuries.

Petrol Attack Prakash Death Case Case

Comments (0)