കൊല്ലം അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം: സുഹൃത്തായ യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സുഹൃത്തായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം സ്വദേശി റെജിയെയാണ് അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ പൊള്ളലേറ്റ ഇടമുളക്കൽ സ്വദേശി ലിസിയെ തിരുവനന്തപുരം…
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സുഹൃത്തായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം സ്വദേശി റെജിയെയാണ് അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ പൊള്ളലേറ്റ ഇടമുളക്കൽ സ്വദേശി ലിസിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു നടുക്കുന്ന സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. തർക്കത്തിനിടെ റെജി യുവതിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാൽ ലിസിയുടെ ശരീരത്തിലെ പൊള്ളൽ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. സംഭവത്തിൽ അഞ്ചൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)