വീട്ടിലില്ലെങ്കിൽ പൊലീസും കാണില്ല...! പിണറായിയുടെ ‘പ്രവിക്’ വീടിനുമുന്നിലെ പൊലീസ് കാവൽ ഇനി പ്രതിപക്ഷനേതാവ് വീട്ടിലുണ്ടെങ്കിൽ മാത്രം
Vijayan Guard Department കണ്ണൂർ: ( പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ എന്ന വീടിനു മുന്നിലെ പൊലീസ് കാവൽ ഇനി അദ്ദേഹം വീട്ടിലുള്ളപ്പോൾ മാത്രം മതിയെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വീടിനു…
Vijayan Guard Department
കണ്ണൂർ: ( പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ എന്ന വീടിനു മുന്നിലെ പൊലീസ് കാവൽ ഇനി അദ്ദേഹം വീട്ടിലുള്ളപ്പോൾ മാത്രം മതിയെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വീടിനു മുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് ഈ മാസം ഒന്നിന് എടുത്തുമാറ്റിയിരുന്നു.
പിണറായി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് വീടിനു മുന്നിൽ ജീപ്പ് സ്റ്റേഷൻ ആരംഭിച്ചത്. പിന്നീട് ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരുടെ 24 മണിക്കൂർ കാവൽ തുടരുകയായിരുന്നു. കണ്ണൂർ എആർ ക്യാംപിലെ 2 എസ്ഐമാരും 6 സിവിൽ പൊലീസ് ഓഫിസർമാരുമാണ് ഇതുവരെ വിവിധ ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്തിരുന്നത്.
ഇനി പിണറായി വിജയൻ വീട്ടിലുള്ളപ്പോൾ മാത്രം ഒരു എസ്ഐയും 2 പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി.
English Summary:
The Home Department has decided to end 24-hour police guard in front of Opposition Leader Pinarayi Vijayan's 'Pravik' house at Pandyalammukku in Pinarayi. The jeep functioning as a mini police station in front of his house was removed on the first of this month. Though the jeep station started when Pinarayi was Chief Minister was removed, police guard continued with 2 SIs and 6 civil police officers from Kannur AR Camp working in shifts. City Police Commissioner Vijay Bharat Reddy said now only one SI and two policemen will be on duty when Pinarayi Vijayan is at home.
Vijayan Guard Department
Comments (0)