എസ്‌ഐആറിന് മുഖ്യമന്ത്രിയായിരിക്കെ പിന്തുണ നല്‍കിയ പിണറായി പ്രതിപക്ഷ നേതാവായപ്പോള്‍ ഡല്‍ഹിയില്‍ സമരം ചെയ്യുന്നു; വിരോധാഭാസമെന്ന് കെ.കെ. രജീഷ്

Rajeesh Vijayan SIR Controversy Kerala Protest CPM പേരാമ്പ്ര: മുഖ്യമന്ത്രിയായപ്പോള്‍ എസ്‌ഐആര്‍ നടപ്പിലാക്കാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ ഡല്‍ഹിയില്‍ പോയി എസ്‌ഐആറിനെതിരെ സമരം ചെയ്യുന്നു. എന്തൊരു…


Rajeesh Vijayan SIR Controversy Kerala Protest CPM

പേരാമ്പ്ര: മുഖ്യമന്ത്രിയായപ്പോള്‍ എസ്‌ഐആര്‍ നടപ്പിലാക്കാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ ഡല്‍ഹിയില്‍ പോയി എസ്‌ഐആറിനെതിരെ സമരം ചെയ്യുന്നു. എന്തൊരു വിരോധാഭാസമെന്ന് കെ.കെ. രജീഷ്. ഗ്യാനേഷ് കുമാര്‍ നടപ്പിലാക്കിയ എസ്‌ഐആര്‍ പരാജയമാണെങ്കില്‍ അത് കേരളത്തിലും പരാജയമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശനെ പുറത്താക്കണമെന്ന് പറയുകയാണ് വേണ്ടത്.

തിരുവനന്തപുരത്താണ് പിണറായി വിജയന്‍ സമരം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഒറ്റയ്ക്ക് ഡല്‍ഹിയില്‍ പോയി സമരം ചെയ്താല്‍ നാലാള്‍ തിരിഞ്ഞു നോക്കില്ല എന്നറിയുന്ന സിപിഎം നേതൃത്വം പാര്‍ട്ടിയുടെ ചെലവില്‍ പബ്ലിസിറ്റിക്ക് വേണ്ടി ആളാവാന്‍ നോക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും രജീഷ് ആരോപിച്ചു.

രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ നേതാക്കള്‍ മാധ്യമങ്ങളിലൂടെ കാണിക്കുന്ന കോപ്രായങ്ങള്‍ ചെവിക്കൊള്ളുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഇന്നലെ വന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ കാണാന്‍ കഴിയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സിറ്റിംഗ് ലോക്സഭാ സീറ്റ് നഷ്ടപ്പെടുന്നു, 40 വര്‍ഷക്കാലത്തോളം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ നോട്ടയെക്കാള്‍ പിന്നിലായി സിപിഎം നില്‍ക്കുന്നുവെന്നും കെ.കെ. രജീഷ് പറഞ്ഞു.


Rajeesh Vijayan SIR Controversy Kerala Protest CPM

Comments (0)