തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഡൽഹിയിൽ പ്രതിഷേധം ഇരമ്പി; കോൺഗ്രസ്, എസ്.എഫ്.ഐ മാർച്ച് അക്രമാസക്തം, സി.ജെ.പി രാജ്യവ്യാപക സമരത്തിലേക്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും. ഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസും എസ്.എഫ്.ഐയും നടത്തിയ മാർച്ച് പോലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ്…


ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും. ഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസും എസ്.എഫ്.ഐയും നടത്തിയ മാർച്ച് പോലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ് അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥി നേതാക്കൾക്കൊപ്പം രാജ്യസഭാ എം.പിമാരായ വി. ശിവദാസൻ, എ.എ. റഹീം എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. 48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഗാന്ധി ജയന്തി ദിനത്തിൽ രാജ്യവ്യാപക സമരം ആരംഭിക്കുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചു. ജമ്മു കശ്മീർ നിയമസഭയിലും കോൺഗ്രസ് എം.എൽ.എമാർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സഭാനടപടികൾ തടസ്സപ്പെടുത്തി.

അതേസമയം, ഗ്യാനേഷ് കുമാറിനെ ന്യായീകരിച്ച് ബി.ജെ.പി രംഗത്തെത്തി. രണ്ട് കമ്മീഷണർമാരുടെ പ്രതികരണം എന്തുകൊണ്ട് വാർത്ത പ്രസിദ്ധീകരിച്ച പത്രം നൽകിയില്ലെന്ന് ബി.ജെ.പി ചോദിച്ചു. ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയതോടെ വിഷയം ശക്തമായ നിയമപോരാട്ടത്തിലേക്ക് വഴിമാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ അമിത് ഷാക്കോ ഇനി ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനാവില്ലെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

Comments (0)