കണ്ണൂരിൽ മുഖ്യമന്ത്രിക്കുനേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി സതീശന് നേരെ കണ്ണൂരിൽ യുവമോർച്ച, ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ നഗരത്തിന് സമീപം താണയിലും മട്ടന്നൂർ എളമ്പാറയിലുമായാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണ് കരിങ്കൊടി…

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി സതീശന് നേരെ കണ്ണൂരിൽ യുവമോർച്ച, ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം.

കണ്ണൂർ നഗരത്തിന് സമീപം താണയിലും മട്ടന്നൂർ എളമ്പാറയിലുമായാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണ് കരിങ്കൊടി കാണിച്ചത്. 

കണ്ണൂർ താണയിൽ യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിലും എളമ്പാറയിൽ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴിയുടെ നേതൃത്വത്തിലുമായിരുന്നു പ്രതിഷേധം. രണ്ടിടത്തും പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് മറുപടിയായാണ് യുവമോർച്ച സംസ്ഥാനവ്യാപകമായി കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.

Comments (0)