അങ്കിത ഭണ്ഡാരി വധക്കേസ്: ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ച കുടുംബത്തെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് ഒഴിപ്പിച്ചു
ന്യൂഡൽഹി: അങ്കിത ഭണ്ഡാരി വധക്കേസിൽ നീതി ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ച കുടുംബത്തെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് ഒഴിപ്പിച്ചു. പുലർച്ചെ 4 മണിയോടെ വൻ സന്നാഹത്തോടെ എത്തിയ പൊലീസ് പ്രതിഷേധക്കാരെ ബലമായി നീക്കം ചെയ്യുകയും…
ന്യൂഡൽഹി: അങ്കിത ഭണ്ഡാരി വധക്കേസിൽ നീതി ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ച കുടുംബത്തെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് ഒഴിപ്പിച്ചു.
പുലർച്ചെ 4 മണിയോടെ വൻ സന്നാഹത്തോടെ എത്തിയ പൊലീസ് പ്രതിഷേധക്കാരെ ബലമായി നീക്കം ചെയ്യുകയും പ്രവർത്തകരെ തടവിലാക്കുകയും ചെയ്തു.
ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരെയും കേസിൽ നീതി ആവശ്യപ്പെട്ടും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന മിന്നൽ സമരത്തിന് പിന്നാലെയായിരുന്നു നടപടി.
ദുഷ്യന്തിന്റെ നിയമനം റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന് അങ്കിതയുടെ മാതാവ് പറഞ്ഞു. "ഇവിടെ ഇരിക്കാൻ അനുവദിച്ചില്ലെങ്കിൽ വീട്ടിൽ നിരാഹാരം കിടക്കും."
24 മണിക്കൂറിനകം നിയമനം റദ്ദാക്കണമെന്നും ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും അങ്കിതയുടെ പിതാവ് വീരേന്ദ്ര സിങ് മുന്നറിയിപ്പ് നൽകി.
2022-ൽ ബിജെപി നേതാവ് പുൽകിത് ആര്യയുടെ റിസോർട്ടിൽ ജോലി ചെയ്തിരുന്ന അങ്കിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിഷേധം.
Comments (0)