രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം; ബി.ജെ.പി നേതാവിനെതിരെ കേസ്

കണ്ണൂർ: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ബി.ജെ.പി മേഖല പ്രസിഡന്റ് കെ. ശ്രീകാന്തിനെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. കണ്ണൂരിലെ സ്റ്റേഡിയത്തിന്…

കണ്ണൂർ: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ബി.ജെ.പി മേഖല പ്രസിഡന്റ് കെ. ശ്രീകാന്തിനെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.

കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ സംഘടിപ്പിച്ച ബി.ജെ.പി പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു വിവാദ പരാമർശം. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവം വിവാദമായതോടെയാണ് പോലീസ് നടപടി.

Comments (0)