രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കാൻ കെ.പി.സി.സി : മണ്ഡലം തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ
തിരുവനന്തപുരം: ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം. മണ്ഡലം കമ്മിറ്റികളുടെ…

തിരുവനന്തപുരം: ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് നിർദേശം നൽകി.ഇതിന്റെ ഭാഗമായി എല്ലാ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ നടക്കും. കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു.അതേസമയം, ഡൽഹി ആകാശവാണി ഭവന് സമീപം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. പൊതു സുരക്ഷ മുൻനിർത്തിയാണ് പോലീസ് നടപടിയുണ്ടായതെന്നും ആകെ 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായും ഡൽഹി പോലീസ് വിശദീകരിച്ചു.
Comments (0)