പിണറായി വിജയന് നേരെ പൊന്നാനിയിൽ കരിങ്കൊടി; മുൻ എംഎൽഎയുടെ 'വർഗീയ പരാമർശം' വിനയായി യൂത്ത് കോൺഗ്രസ് പ്രതിഷേധം

പൊന്നാനി: ( ) പ്രതിപക്ഷ നേതാവ് പിണറായി വിജയന് നേരെ പൊന്നാനിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പൊന്നാനി മുൻ എം.എൽ.എ പി. നന്ദകുമാർ നടത്തിയത് ഗുരുതരമായ വർഗീയ പരാമർശമാണെന്നും, അതിനെ തിരുത്താനും തിരുത്തിക്കാനും തയാറാകാതെ…


പൊന്നാനി: ( ) പ്രതിപക്ഷ നേതാവ് പിണറായി വിജയന് നേരെ പൊന്നാനിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പൊന്നാനി മുൻ എം.എൽ.എ പി. നന്ദകുമാർ നടത്തിയത് ഗുരുതരമായ വർഗീയ പരാമർശമാണെന്നും, അതിനെ തിരുത്താനും തിരുത്തിക്കാനും തയാറാകാതെ നന്ദകുമാറിനെ സംരക്ഷിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

പൊന്നാനിയിൽ നടന്ന സി.പി.എം മലപ്പുറം ജില്ലാ വിശാല കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിലാണ് മുൻ എം.എൽ.എ പി. നന്ദകുമാർ വർഗീയ ആക്ഷേപമുയർത്തുന്ന തരത്തിൽ സംസാരിച്ചതെന്ന ആരോപണം ശക്തമായത്. ഈ സംഭവത്തിന് പിന്നാലെ പൊന്നാനിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കാനായി പിണറായി വിജയൻ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാഞ്ഞടുത്തതും കരിങ്കൊടി വീശിയതും.

യൂത്ത് കോൺഗ്രസ്‌ പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.വി. സുജീർ, കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ റാഷിദ്‌ പുതുപൊന്നാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം നടന്നത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടൻ തന്നെ പ്രതിഷേധക്കാരെ തടയുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം പ്രദേശത്ത് വലിയ രാഷ്ട്രീയ പോരിന് വഴിതുറന്നിട്ടുണ്ട്.

English Summary:

Youth Congress workers displayed black flags to Leader of Opposition Pinarayi Vijayan in Ponnani, alleging that CPM had not acted against former MLA P. Nandakumar over his communal remarks. Police intervened quickly as the protest unfolded ahead of Vijayan’s public meeting.

Comments (0)