സിഇസി ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി കേരള നിയമസഭ. ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭ സിഇസിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത്.…

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി കേരള നിയമസഭ. ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭ സിഇസിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത്.

മുഖ്യമന്ത്രി വി.ഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷമായ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് ഭേദഗതി നിർദേശത്തോടെ പ്രമേയത്തെ പിന്തുണച്ചു. 3 ബിജെപി എംഎൽഎമാർ പ്രമേയത്തെ എതിർത്തു.

എസ്‌ഐആറിലെ അപാകതകൾ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരുടെ വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 'ലക്ഷക്കണക്കിന് വോട്ടർമാർ' എന്നത് '13 കോടി വോട്ടർമാർ' എന്നാക്കണമെന്ന് വാക്കാൽ ഭേദഗതി ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചു.

പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി എംഎൽഎ വി. മുരളീധരൻ പറഞ്ഞു. സഭയ്ക്ക് പുറത്ത് ബിജെപി എംഎൽഎമാർ പ്രമേയം കത്തിച്ച് പ്രതിഷേധിച്ചു.

Comments (0)