'പിണറായിയെ മൂക്കിൽ വലിച്ച് കയറ്റും എന്നാണ് ഇ ഡി പറയുന്നത്, അതിനുംമാത്രം വലുപ്പമുള്ള മൂക്ക് ഇ ഡിക്കില്ല'- എം സ്വരാജ്

Swaraj Vijayan കണ്ണൂർ: ( www. ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് കള്ളക്കേസുകളിലൂടെ പിണറായി വിജയനെ വേട്ടയാടാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. വിശ്വാസ്യത പൂർണമായും…


Swaraj Vijayan

കണ്ണൂർ: ( www. ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് കള്ളക്കേസുകളിലൂടെ പിണറായി വിജയനെ വേട്ടയാടാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്.

വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ട ഏജൻസിയാണ് ഇഡിയെന്നും ബിജെപിയെ എതിർക്കുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംവിധാനമായി അത് മാറിയെന്നും സ്വരാജ് ആരോപിച്ചു. കണ്ണൂർ കമ്പിലിൽ ചടയൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റുതിരുത്തുന്നതിനുള്ള നടപടികൾ സിപിഐഎമ്മിൽ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി ഉണ്ടാകുമ്പോൾ മാത്രമാണ് പാർട്ടി തെറ്റുതിരുത്തൽ നടത്തുന്നതെന്ന പ്രചാരണം ശരിയല്ലെന്നും അപരിഹാര്യമായ തെറ്റിനേറ്റ തിരിച്ചടിയായാണ് തെരഞ്ഞെടുപ്പ് പരാജയത്തെ പാർട്ടി വിലയിരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് സർക്കാരിനെതിരെയും സ്വരാജ് വിമർശനം ഉന്നയിച്ചു. പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് പവർകട്ട് തിരിച്ചെത്തിയെന്നും കൈക്കൂലി വ്യാപകമായെന്നും അദ്ദേഹം ആരോപിച്ചു. സ്ഥലംമാറ്റുന്നതിനും മാറ്റാതിരിക്കുന്നതിനും പണം വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങൾ പോലും സംതൃപ്തരല്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു. റേഷൻ കടകളിൽ ഓണത്തിന് അധികമായി ലഭിക്കുന്ന അരിയുടെ വില 10.90 രൂപയിൽ നിന്ന് 26 രൂപയായി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മാറ്റങ്ങൾ ഇനിയും കാണാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരായ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സ്വരാജ് വ്യക്തമാക്കി.

ഇഎംഎസിനെ കള്ളനെന്ന് അധിക്ഷേപിച്ച കാലമുണ്ടായിരുന്നുവെന്നും സാമാന്യബുദ്ധിയുള്ളവർ ഇത്തരം ആരോപണങ്ങളെ പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ മൂക്കിൽ വലിച്ച് കയറ്റും എന്നാണ് പറയുന്നത്.

പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ലെന്നും കോടതിയുടെ വരാന്തയിൽ പോലും നിൽക്കാൻ കഴിയാത്ത കള്ളക്കേസാണിതെന്നും അദ്ദേഹം ആരോപിച്ചു.

English Summary:

Kannur: CPM leader M Swaraj criticized alleged move by central and state governments to target Pinarayi Vijayan using ED through fake cases. Speaking at Chadayana memorial event at Kambil, he said ED has completely lost credibility and become agency targeting BJP opponents. He said CPM always had correction measures, not only after electoral defeats. He alleged power cuts returned after ten years, bribery widespread under UDF, money taken for transfers. He said Onam additional rice price increased from Rs 10.90 to Rs 26. He said case against Pinarayi will be fought legally and politically, recalling EMS was also called thief earlier, sensible people will reject such allegations, ED does not have big enough nose to pull Pinarayi, fake case cannot even stand in court verandah.

Swaraj Vijayan

Comments (0)