'യുഡിഎഫ് അധികാരത്തിൽ എത്തുന്നതിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ബംഗാളിന്റെ വഴിയേ കേരളവും കീഴടക്കാമെന്നാണ് ബിജെപി കരുതുന്നത്'

Jayarajan Kerala BJP Satheesan Politics കണ്ണൂർ: ( കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സംഘപരിവാറാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ ആരോപിച്ചു. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ…


Jayarajan Kerala BJP Satheesan Politics

കണ്ണൂർ: ( കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സംഘപരിവാറാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ ആരോപിച്ചു. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങളുടെ മാതൃക പിന്തുടർന്ന് കേരളവും പിടിച്ചെടുക്കാമെന്നാണ് ബി.ജെ.എഫ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്തോഷം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ വേരൂന്നാനുള്ള ആർ.എസ്.എസിന്റെ ശ്രമങ്ങൾക്ക് പതിറ്റാടുകളുടെ പഴക്കമുണ്ടെന്നും, സി.പി.ഐ.എമ്മിന്റെ ശക്തമായ പ്രതിരോധമാണ് ഇത്രയും കാലം അവരെ തടഞ്ഞുനിർത്തിയതെന്നും പി. ജയരാജൻ പറഞ്ഞു.

യു.ഡി.എഫ് ഭരണം വന്നാൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാമെന്നാണ് സംഘപരിവാർ കണക്കുകൂട്ടുന്നത്. മുസ്ലിം ലീഗ് നിലവിൽ ബി.ജെ.എഫിന്റെ പാതയിലേക്ക് മാറിയിട്ടുണ്ടെന്നും, ആർ.എസ്.എസിന്റെ പല അജണ്ടകളോടും ലീഗിന് യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം വിമർശിച്ചു. സംഘപരിവാർ ശക്തികൾക്ക് മുസ്ലിം ലീഗ് പരവതാനി വിരിച്ചുനൽകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മാധ്യമങ്ങളുടെ അജണ്ടകൾക്കെതിരെയും ജയരാജൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. കോഴിക്കോട് നടന്ന പൊതുസമ്മേളനത്തിൽ തനിക്ക് മാത്രമല്ല, സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർക്കും വലിയ സ്വീകാര്യതയും കയ്യടിയും ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ മാധ്യമങ്ങളുടെ ലാളനകളിൽ താൻ ആഹ്ലാദിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തങ്ങളെ വിമർശിക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതികളാണ് വി.ഡി. സതീശൻ അനുകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

CPM State Secretariat member P Jayarajan said it is Sangh Parivar who is happy about UDF coming to power, thinking Kerala can be captured like Bengal. He alleged RSS has decades-long plan to gain hold in Kerala and sees UDF rule as time to dry gunpowder. He also alleged Muslim League has become BJP and has no opposition to RSS agendas. He said VD Satheesan is happy over ED move against Pinarayi Vijayan and is learning from Modi to intimidate critics.

Jayarajan Kerala BJP Satheesan Politics

Comments (0)