മാസപ്പടി കേസ്: പിണറായി വിജയനെതിരായ അന്വേഷണം ബിജെപി - യുഡിഎഫ് ഗൂഢാലോചനയെന്ന് എം.വി. ജയരാജൻ
Jayarajan Case Vijayan Probe Satheesan Chennithala Shah കണ്ണൂർ: ( മാസപ്പടി കേസിൽ എൻ.ഡി.എഫ്./ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിക്ക് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനും…
Jayarajan Case Vijayan Probe Satheesan Chennithala Shah
കണ്ണൂർ: ( മാസപ്പടി കേസിൽ എൻ.ഡി.എഫ്./ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിക്ക് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബി.ജെ.പിയുമായി ചേർന്ന് നടത്തിയ ഉന്നത ഗൂഢാലോചനയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ ആരോപിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു നടപടിയുണ്ടാകുന്നത്. പഞ്ചാബിലും തമിഴ്‌നാട്ടിലും ഇ.ഡി. കത്തുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വിസമ്മതിച്ചത് ചൂണ്ടിക്കാട്ടിയ ജയരാജൻ, കേരളത്തിൽ ഈ അസാധാരണ നീക്കം നടന്നതിന് പിന്നിൽ ഇ.ഡി., മോദി, വി.ഡി. കൂട്ടുകെട്ടാണെന്നും കുറ്റപ്പെടുത്തി.
സതീശനും ചെന്നിത്തലയും ഇ.ഡിയുടെ ബിനാമികളായി മാറിയെന്നും, ബി.ജെ.പിയും യു.ഡി.എഫും തമ്മിലുള്ള 22-ാമത്തെ ഡീലിന്റെ ഭാഗമാണ് ഈ കേസെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ രണ്ട് കേരള മന്ത്രിമാർക്കെതിരെയുള്ള അന്വേഷണം മുന്നോട്ടുപോകില്ലെന്ന ഉറപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയിട്ടുണ്ടെന്നും, വി.ഡി. സതീശൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പിണറായി വിജയനെതിരെയുള്ള അന്വേഷണം പ്രഖ്യാപിച്ചതെന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ ഈ പ്രതികാര നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാജിക്ക് അന്തസുണ്ട്, സതിശന് അതുമില്ല
മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദപരമായ ചാർട്ടേഡ് വിമാനയാത്രയെയും എം വി ജയരാജൻ ശക്തമായി വിമർശിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കലും സതീശനെപ്പോലെ ദുരൂഹമായ രീതിയിൽ യാത്രകൾ നടത്തിയിട്ടില്ല. വിമാനയാത്ര സ്പോൺസർ ചെയ്തത് ആരാണെന്ന് വെളിപ്പെടുത്താത്തതാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്.
എന്തുകൊണ്ടാണ് സ്പോൺസർ ആരാണെന്നത് സതീശൻ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം ചോദിച്ചു. കാർ വിവാദത്തിന്‍റെ കാര്യത്തിൽ ആരാണ് സ്പോൺസറെന്ന് വ്യക്തമാക്കിയ കെ എം ഷാജി സതീശനേക്കാൾ അന്തസ്സുള്ളവനാണെന്ന് തെളിയിച്ചെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.
Jayarajan Case Vijayan Probe Satheesan Chennithala Shah
Comments (0)